കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ അസമില്‍ പൗരത്വ നിയമം റദ്ദാക്കും: പ്രിയങ്ക ഗാന്ധി

Update: 2021-03-02 17:41 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ അസമില്‍ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി അസമിലെ തേസ്പുരിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലെത്തിയപ്പോഴാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. സിഎഎ എന്നെഴുതി വെട്ടിക്കളഞ്ഞ ചിത്രമുള്ള അസമീസ് രീതിയിലുള്ള പരമ്പരാഗത ഷാള്‍ കഴുത്തിലണിഞ്ഞാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രചാരണ പരിപാടിക്കെത്തിയത്.

അസം ജനത വഞ്ചിക്കപ്പെട്ടുവെന്നും അഞ്ചു വര്‍ഷം മുമ്പ് 25 ലക്ഷം തൊഴില്‍ നല്‍കുമെന്ന് ഉറപ്പുനല്‍കിയ ബിജെപി അതിനു പകരം നല്‍കിയത് സിഎഎയാണെന്നും പ്രിയങ്ക പറഞ്ഞു.

Tags: