എന്‍ആര്‍സി നടപ്പാക്കണമെന്ന ഹരജി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം; കോണ്‍ഗ്രസ് ത്രിപുര അധ്യക്ഷന്‍ രാജിവച്ചു

Update: 2019-09-18 06:32 GMT

ത്രിപുര: ദേശീയ പൗരത്വ ബില്ല്(എന്‍ആര്‍സി) ത്രിപുരയിലും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിക്കണമെന്ന പാര്‍ട്ടിയിലെ ചിലരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ത്രിപുരയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ കിരിത് പ്രദ്യോത് ദേബ് ബര്‍മന്‍ രാജിവച്ചു. പാര്‍ട്ടിയുടെ വടക്കുകിഴക്കന്‍ മേഖലയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ല്യൂസിന്‍ഹോ ഫലേര്യോയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് രാജി.

എന്‍ആര്‍സി ബില്‍ പുതുക്കണമെന്നാവശ്യപ്പെട്ട് പ്രദ്യോത് ദേബ് ബര്‍മന്‍ സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഇത് പിന്‍വലിക്കണമെന്നാണ് സംസ്ഥാനത്തെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ല്യൂസിന്‍ഹോയുടെ ആവശ്യം. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ല്യൂസിന്‍ഹോ തന്നോട് ഒന്നുകില്‍ ഹരജി പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടതായി പ്രദ്യോത് ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന ഒരു കൂടിക്കാഴ്ചയ്ക്കിടെ പ്രദ്യോത് ല്യൂസിന്‍ഹോവിനോട് കയര്‍ത്ത് സംസാരിച്ചതായും റിപോര്‍ട്ടുകളുണ്ടായിരുന്നു.







Tags:    

Similar News