ഏറ്റുമുട്ടല്‍ കൊലകള്‍: മോദിയുടെ ഗുജറാത്ത് സംസ്‌കാരമാണ് യു.പിയിലും നടപ്പാക്കുന്നതെന്ന് കോണ്‍ഗ്രസ്സ്

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കീഴില്‍ കഴിഞ്ഞ 16 മാസങ്ങള്‍ക്കിടെ 3000 ഏറ്റുമുട്ടലുകളും 78 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും നടന്നതായാണ് റിപ്പോര്‍ട്ട്.

Update: 2019-01-26 05:10 GMT

ന്യൂഡല്‍ഹി: ഏറ്റുമുട്ടല്‍ കൊലകളിലും വര്‍ഗീയ കലാപങ്ങളിലും മോദി കാലത്തെ ഗുജറാത്ത് സംസ്‌കാരമാണ് യോഗിയുടെ യുപിയിലും നടപ്പാക്കുന്നതെന്ന് കോണ്‍ഗ്രസ്സ്. നീതിയുടെയും നിയമത്തിന്റെയും നഗ്‌നമായ ലംഘനമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇത് രാജ്യവ്യാപകമായി നടപ്പാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കീഴില്‍ കഴിഞ്ഞ 16 മാസങ്ങള്‍ക്കിടെ 3000 ഏറ്റുമുട്ടലുകളും 78 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും നടന്നതായാണ് റിപ്പോര്‍ട്ട്. ഭരണഘടനയെ നോക്കുകുത്തിയാക്കിയുള്ള ഭരണമാണ് യു.പിയില്‍ നടക്കുന്നതെന്ന് പി. ചിദംബരം പറഞ്ഞു. മസില്‍ പവര്‍ ഉപയോഗിച്ച് ജമ്മു കാശ്മീരില്‍ ഭരണം നടത്തിയ ബി.ജെ.പി, സമാന രീതി ഉത്തര്‍ പ്രദേശിലും നടപ്പിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മോദിയുടെ ഗുജറാത്തില്‍ നിന്നും ഉള്‍ക്കൊണ്ട ഭരണ രീതിയാണ് ഏറ്റുമുട്ടല്‍ കൊലപാതകമെന്ന് ആനന്ദ് ശര്‍മ്മ പറഞ്ഞു. ഈ ഗുജറാത്ത് മോഡല്‍ ദേശീയ കാംപയിനായി വികസിപ്പിക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നിയമ വിരുദ്ധം എന്നു മാത്രമല്ല, അടിസ്ഥാന നീതിക്ക് തന്നെ എതിരാണെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു.

Tags:    

Similar News