കര്‍ഷക പ്രക്ഷോഭം: കോണ്‍ഗ്രസ് മാര്‍ച്ച് പോലിസ് തടഞ്ഞു; പ്രിയങ്ക ഗാന്ധി കസ്റ്റഡിയില്‍

കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് എം.പിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചാണ് പോലിസ് തടഞ്ഞത്.

Update: 2020-12-24 06:51 GMT

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് എംപിമാരുടെ നേതൃത്വത്തില്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് പോലിസ് തടഞ്ഞു. പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ കസ്റ്റഡിയിലെടുത്തു. കര്‍ഷകരുടെ ശബ്ദമായാണ് സമരം നടത്തിയതെന്ന് പ്രിയങ്ക പറഞ്ഞു. രാഹുല്‍ ഗാന്ധിയും എംപിമാരും അല്‍പസമയത്തിനകം രാഷ്ട്രപതിയെ കാണും. രണ്ട് കോടി ഒപ്പുകളടങ്ങിയ നിവേദനം രാഷ്ട്രപതിക്ക് കൈമാറും.

കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് എം.പിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചാണ് പോലിസ് തടഞ്ഞത്. പ്രിയങ്ക ഉള്‍പ്പെടെയുള്ള നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ തുടങ്ങിയതോടെ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പ്രിയങ്കയെ കസ്റ്റഡിയിലെടുത്ത് വാഹനത്തില്‍ കയറ്റിയപ്പോള്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.

Tags:    

Similar News