ബാബരി മസ്ജിദ് തകര്‍ക്കുന്നതു തടയാന്‍ കോണ്‍ഗ്രസിനായില്ല: മണിശങ്കര്‍ അയ്യര്‍

സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഏക് ഷാം ബാബരി മസ്ജിദ് കെ നാം എന്ന പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു മണി ശങ്കര്‍ അയ്യറുടെ വിമര്‍ശനം.

Update: 2019-01-08 08:29 GMT

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍പ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസിനെതിരേ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി നേതാവ് മണിശങ്കര്‍ അയ്യര്‍. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) സംഘടിപ്പിച്ച ഏക് ഷാം ബാബരി മസ്ജിദ് കെ നാം എന്ന പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു മണിശങ്കര്‍ അയ്യറുടെ വിമര്‍ശനം. സംഘപരിവാര ശക്തികള്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നത് തടയാന്‍ അന്നത്തെ നരസിംഹറാവു സര്‍ക്കാരിനായില്ല. ഹിന്ദുമുസ്‌ലിം വിഭാഗീയത സൃഷ്ടിച്ചു രാജ്യത്തെ തകര്‍ക്കാനുള്ള ശ്രമമായിരുന്നു അന്നത്തേത്. മസ്ജിദ് തകര്‍ക്കാന്‍ പദ്ധതിയുണ്ടെന്നറിഞ്ഞിട്ടും അതു തടയാന്‍ വേണ്ട മുന്‍കരുതലുകള്‍ ഒന്നും സര്‍ക്കാര്‍ സ്വീകരിച്ചില്ല. ഇതിന് യാതൊരു ന്യായവും പറയാനില്ലെന്നും മണിശങ്കര്‍ അയ്യര്‍ വ്യക്തമാക്കി. രാജ്യത്തെ ജുഡീഷ്യറിയില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. എന്നാല്‍ ബാബരി കേസില്‍ മുസ്‌ലിംകള്‍ക്കെതിരാണ് സുപ്രിംകോടതി വിധിയെങ്കില്‍ നീതിയലിധിഷ്ടിതമായ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുമെന്നും മണിശങ്കര്‍ അയ്യര്‍ വിശദീകരിച്ചു.




Tags:    

Similar News