കസാഖിസ്താനിലെ എണ്ണപ്പാടത്ത് സംഘര്‍ഷം, മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്, 150 ലേറെ ഇന്ത്യക്കാര്‍ കുടുങ്ങി

മലയാളികള്‍ ഉള്‍പ്പെടെ നൂറ്റിയമ്പതിലേറെ ഇന്ത്യക്കാര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ടെങ്കിസ് എണ്ണപ്പാടത്താണ് സംഘര്‍ഷം ഉണ്ടായത്.

Update: 2019-06-30 12:44 GMT

നൂര്‍ സുല്‍ത്താന്‍: കസാഖിസ്ഥാനില്‍ എണ്ണപ്പാടത്ത് തദ്ദേശീയരുമായുണ്ടാ സംഘര്‍ഷത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്. മലയാളികള്‍ ഉള്‍പ്പെടെ നൂറ്റിയമ്പതിലേറെ ഇന്ത്യക്കാര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ടെങ്കിസ് എണ്ണപ്പാടത്താണ് സംഘര്‍ഷം ഉണ്ടായത്. അതേസമയം സ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതായാണ് വിവരം.

ഇന്നലെ രാവിലെ മുതലാണ് എണ്ണപ്പാടത്തെ തൊഴിലാളികളായ ഇന്ത്യക്കാര്‍ കുടുങ്ങി കിടക്കുന്നത്. തദ്ദേശീയരുമായുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇവര്‍ കുടുങ്ങിക്കിടക്കുന്നത്. തദ്ദേശീയരായ തൊഴിലാളികള്‍ വിദേശ തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ മാര്‍ഗമില്ലാത്ത അവസ്ഥയാണെന്ന് ഇന്ത്യക്കാര്‍ പറയുന്നു. വിയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതായും ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. എണ്ണപ്പാടത്ത് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

Tags:    

Similar News