നഷ്ടപരിഹാരം അടിസ്ഥാന വിഭാഗത്തിന്റെ ഉന്നമനത്തിനായി വിനിയോഗിക്കും: വര്‍ഗീസിന്റെ കുടുംബം

വര്‍ഗീസ് സ്മാരക ട്രസ്റ്റിന് കൈവശമുള്ള ഭൂമിയില്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വരും ദിവസങ്ങളില്‍ കൂടിയാലോചന നടത്തും.

Update: 2021-03-03 06:31 GMT

മാനന്തവാടി: നിയമപോരാട്ടത്തിലൂടെ ലഭിച്ച 50 ലക്ഷം രൂപ വര്‍ഗീസ് മുന്നോട്ടുവെച്ച അടിസ്ഥാന വിഭാഗത്തിന്റെ ഉന്നമനത്തിനായി വിനിയോഗിക്കുമെന്ന് സിപിഐ (എംഎല്‍, റെഡ് ഫ്‌ലാഗ്) ഭാരവാഹികളും വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വര്‍ഗീസ് സ്മരണ നിലനിര്‍ത്താനും വിദ്യാര്‍ഥികളുടെ പഠനാവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനും കഴിയുന്നവിധത്തിലാണ് തുക ചിലവഴിക്കുക.

വര്‍ഗീസ് സ്മാരക ട്രസ്റ്റിന് കൈവശമുള്ള ഭൂമിയില്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വരും ദിവസങ്ങളില്‍ കൂടിയാലോചന നടത്തും.

കസ്റ്റഡി കൊലപാതകങ്ങള്‍ക്കും വ്യാജ ഏറ്റുമുട്ടലുകള്‍ക്കുമെതിരെ പോരാടുന്നവരുടെ മുന്നില്‍ തുറന്നിട്ടിരിക്കുന്ന നീതിയുടെ വാതിലാണ് കോടതിവിധി.

വാര്‍ത്തസമ്മേളനത്തില്‍ റെഡ് ഫ്‌ലാഗ് കേന്ദ്ര സെക്രട്ടറി എം എസ് ജയകുമാര്‍, ട്രസ്റ്റ് സെക്രട്ടറി പി സി ഉണ്ണിച്ചക്കന്‍, ഭാരവാഹികളായ എം കെ തങ്കപ്പന്‍, കുന്നേല്‍ കൃഷ്ണന്‍, സലീംകുമാര്‍, വര്‍ഗീസിന്റെ സഹോദരങ്ങളായ എ തോമസ്, എ ജോസഫ്, എ മറിയക്കുട്ടി എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News