13 ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി യൂറോപ്പിലേക്ക്

ജനീവയില്‍ നടക്കുന്ന ലോക പുനര്‍നിര്‍മാണ സമ്മേളനത്തില്‍ പിണറായി വിജയന്‍ പങ്കെടുക്കും. മെയ് 13 ന് നടക്കുന്ന സമ്മേളനത്തില്‍ മുഖ്യ പ്രാസംഗികനായാണ് പിണറായി വിജയന്‍ പങ്കെടുക്കുന്നത്.

Update: 2019-05-05 12:21 GMT

തിരുവനന്തപുരം: 13 ദിവസത്തെ വിദേശ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യൂറോപ്പിലേക്ക്. ജനീവയില്‍ നടക്കുന്ന ലോക പുനര്‍നിര്‍മാണ സമ്മേളനത്തില്‍ പിണറായി വിജയന്‍ പങ്കെടുക്കും. മെയ് 13 ന് നടക്കുന്ന സമ്മേളനത്തില്‍ മുഖ്യ പ്രാസംഗികനായാണ് പിണറായി വിജയന്‍ പങ്കെടുക്കുന്നത്. കിഫ്ബി മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങിലും പിണറായി വിജയനാണ് മുഖ്യാതിഥി.

ബുധനാഴ്ചയാണ് മുഖ്യമന്ത്രി യാത്രതിരിക്കുന്നത്. 13 ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി മെയ് 20 ന് തിരിച്ചെത്തും. മെയ് 23നാണ് ലോക്‌സഭാ വോട്ടെണ്ണല്‍.

നെതര്‍ലന്‍ഡ്‌സിലാണ് ആദ്യ പരിപാടി. ഒന്‍പതാം തീയതി നടക്കുന്ന ഐടി സമ്മേളനത്തില്‍ പങ്കെടുക്കും. പ്രകൃതി ക്ഷോഭത്തെ നേരിടാന്‍ നെതര്‍ലന്‍ഡ് സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പാക്കുന്ന പദ്ധതികള്‍ കണ്ടുമനസ്സിലാക്കും.  

Tags: