പൗരത്വ നിയമത്തെ ചൊല്ലി ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടി; 15 ഓളം പേര്‍ക്ക് പരിക്ക്

ബിഹാറിലെ സീതാമഡിയിലാണ് സംഭവം. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.

Update: 2020-01-29 12:41 GMT

പട്‌ന: ബിഹാറില്‍ പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടി. നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 15 ഓളം പേര്‍ക്ക് പരിക്കേറ്റു. ക്രമസമാധാനപാലനത്തിന്റെ ഭാഗമായി പ്രദേശത്ത് പോലിസിനെ വിന്യസിച്ചു.

ബിഹാറിലെ സീതാമഡിയിലാണ് സംഭവം. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. വടി ഉള്‍പ്പെടെയുളള ആയുധങ്ങളേന്തിയാണ് രണ്ട് വിഭാഗവും തമ്മില്‍ ഏറ്റുമുട്ടിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തതോടെ പ്രദേശത്ത് പോലിസിനെ വിന്യസിച്ച് നിരീക്ഷണം ശക്തമാക്കി.കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദില്‍ നടന്ന സമാനമായി അക്രമങ്ങള്‍ അരങ്ങേറിയിരുന്നു.

 

Tags: