പൗരത്വ ഭേദഗതി ബിൽ ഭരണഘടനാവിരുദ്ധവും അംഗീകരിക്കാനാവാത്തതുമാണ്: സിപിഎം

പൗരത്വം നിർവചിക്കേണ്ടത് മതവുമായി ബന്ധിപ്പെടുത്തിയല്ലെന്നും സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.

Update: 2019-12-04 12:53 GMT

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെ എതിർത്ത് സിപിഎം. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച പൗരത്വ ഭേദഗതി ബിൽ ഭരണഘടനാവിരുദ്ധവും അംഗീകരിക്കാനാവാത്തതുമാണ്. പൗരത്വം നിർവചിക്കേണ്ടത് മതവുമായി ബന്ധിപ്പെടുത്തിയല്ലെന്നും സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.

പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള അമുസ്‌ലിം അഭയാർഥികൾക്ക് മതപരമായ പീഡനം നേരിടേണ്ടിവന്നാൽ അവർക്ക് പൗരത്വം നൽകാനുള്ള ബിൽ കേന്ദ്രമന്ത്രിസഭ ഇന്ന് അംഗീകരിച്ചിരുന്നു.

"ഇത് വളരെ ലളിതമാണ്. പൗരത്വം നിർണയിക്കുന്നതിനെ മതവുമായി ബന്ധിപ്പിക്കാൻ കഴിയില്ല. ഇതാണ് പൗരത്വ ഭേദഗതി ബിൽ (സിഎബി) അസ്വീകാര്യവും ഭരണഘടനാവിരുദ്ധവുമാക്കുന്നത്. ഇന്ത്യയുടെ അടിസ്ഥാനം ആശയം നശിപ്പിക്കുകയാണ് സി‌എബിയിലൂടെ ലക്ഷ്യമിടുന്നത്".

"ഇന്ത്യയിലെ പൗരന്മാർ ഇവിടത്തെ പൗരൻമാരായത്, എന്ത് വിശ്വാസമാണ് പിന്തുടരുന്നത്, അവർ എന്ത് കഴിക്കുന്നു, എന്ത് ജോലി ചെയ്യുന്നു, അവരുടെ ജാതി, മതം, താമസിക്കുന്ന സ്ഥലം, ലിംഗഭേദം അല്ലെങ്കിൽ ചർമ്മത്തിന്റെ നിറം എന്നിവ കണക്കിലെടുക്കാതെയാണ്. സിതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു. 

Tags:    

Similar News