പൗരത്വ ഭേദഗതി ബില്ല്: കോഴിക്കോട് വിപുലമായ പ്രതിഷേധ സമ്മേളനം നടത്തും- സമസ്ത

ബില്ലിനെതിരേ കോഴിക്കോട് കടപ്പുറത്ത് വിപുലമായ സമ്മേളനം സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. കേരളത്തിലെ മുഴുവന്‍ എംപിമാരെയും പങ്കെടുപ്പിച്ചാവും സമ്മേളനം സംഘടിപ്പിക്കുക. കൂടാതെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും സമ്മേളനത്തില്‍ പങ്കെടുപ്പിക്കും.

Update: 2019-12-10 19:56 GMT

കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലിനെതിരേ കോഴിക്കോട് കടപ്പുറത്ത് വിപുലമായ പ്രതിഷേധ സമ്മേളനം നടത്തുമെന്ന് സമസ്ത. മലപ്പുറം സുന്നി മഹലില്‍ ചേര്‍ന്ന നേതൃയോഗത്തിന് ശേഷം പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചതാണ് ഇക്കാര്യം. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് സമസ്ത നേതാക്കള്‍ മലപ്പുറം സുന്നി മഹല്‍ യോഗം ചേര്‍ന്നത്. ബില്ലിനെതിരേ കോഴിക്കോട് കടപ്പുറത്ത് വിപുലമായ സമ്മേളനം സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. കേരളത്തിലെ മുഴുവന്‍ എംപിമാരെയും പങ്കെടുപ്പിച്ചാവും സമ്മേളനം സംഘടിപ്പിക്കുക. കൂടാതെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും സമ്മേളനത്തില്‍ പങ്കെടുപ്പിക്കും.

സമസ്ത പ്രതിഷേധം എംപി മാര്‍ വഴി പാര്‍ലമെന്റില്‍ എത്തിക്കാനും വിവിധ രാഷ്ട്രീയ കക്ഷികളെ നിലപാട് അറിയിക്കാനും സമസ്ത ഉദ്ദേശിക്കുന്നുണ്ട്. കൂടാതെ പ്രധാനമന്ത്രി, അഭ്യന്തര മന്ത്രി എന്നിവരെ നേരില്‍ കണ്ട് വിഷയങ്ങള്‍ ധരിപ്പിക്കാനും നേതാക്കള്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതേസമയം, സമസ്ത വിളിച്ച മുസ്‌ലിം മതസംഘടനകളുടെ യോഗം മാറ്റിവെച്ചത് ലീഗിന്റെ ഇടപെടല്‍ മൂലമല്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

Tags:    

Similar News