ചൈനയില്‍ വിമാനം തകര്‍ന്ന് വീണു; വിമാനത്തില്‍ 133 യാത്രക്കാര്‍

Update: 2022-03-21 09:10 GMT

ബെയ്ജിങ്: തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗുയാന്‍ക്‌സി സുവാങ് മേഖലയില്‍ യാത്രാ വിമാനം തകര്‍ന്ന് വീണതായി റിപോര്‍ട്ട്. വിമാനത്തില്‍ 133 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ചൈനീസ് മാധ്യമങ്ങളാണ് അപകട വിവരം റിപോര്‍ട്ട് ചെയ്തിരുന്നത്. അപകടത്തില്‍ ആരെങ്കിലും മരിച്ച എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കുമിങ് സിറ്റിയില്‍ നിന്ന് പറന്നുയര്‍ന്ന ഈസ്‌റ്റേണ്‍ എയര്‍ലൈനിന്റെ ജെറ്റ് ബോയിങ് 737 വിമാനമാണ് അപകടത്തില്‍പെട്ടത്.

തകര്‍ന്നുവീണതിന് പിന്നാലെ വിമാനത്തിന് തീപ്പിടിച്ചതും ആശങ്ക ഉയര്‍ത്തുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ചൈനീസ് അധികൃതര്‍ അറിയിച്ചു. വിമാനം തകര്‍ന്നതിന്റെ കാരണത്തെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. കുമിങ്ങില്‍ നിന്ന് ഗ്വാങ്ഷൂവിലേക്ക് ഉച്ചയ്ക്ക് 1:11നാണ് വിമാനം പുറപ്പെട്ടത്. 2:22ന് ഫ്‌ളൈറ്റുമായുള്ള ട്രാക്കിങ് നഷ്ടപ്പെട്ടു. 3,225 അടി ഉയരത്തിലായിരുന്നു വിമാനം സഞ്ചരിച്ചിരുന്നത്.

Tags:    

Similar News