തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മരിച്ചവരെ പോക്കറ്റ് അടിച്ചില്ലേ എന്ന് മുഖ്യമന്ത്രിയുടെ ചോദ്യം. മാതൃഭൂമി ദിനപത്രത്തിലെ ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം ഉണ്ടായത്. വയനാട്ടില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീട് നിര്‍മ്മിക്കാത്തത്തിലാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. അതേസമയം വികസനത്തില്‍ സംവാദം തുടങ്ങിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് മുതല്‍ പ്രതിപക്ഷവുമായി സംവാദം തുടങ്ങി കഴിഞ്ഞു. അതില്‍ തര്‍ക്കം ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാന്‍ വെല്ലുവിളിക്കുന്നു. അതിനുശേഷം സംവാദം ആകാം. എന്നാല്‍ നേരിട്ടുള്ള സംവാദം ഉണ്ടാവില്ലെന്നാണ് സൂചന. സംവാദം തുടരാം എന്നുമാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്. അതോടൊപ്പം പ്രതിപക്ഷ നേതാവ് കള്ളം പറയുന്നുവെന്നും നുണയന്‍ ആണെന്നുമുള്ള വിമര്‍ശനം മുഖ്യമന്ത്രി ആവര്‍ത്തിച്ചു.