ഛത്തീസ്ഗഢില്‍ ട്രക്ക് പിക്കപ്പ് വാനിലിടിച്ചു; രണ്ട് കുട്ടികളടക്കം 11 പേര്‍ മരിച്ചു

Update: 2023-02-24 03:58 GMT

റായ്പൂര്‍: ഛത്തീസ്ഗഢില്‍ അമിതവേഗതയിലെത്തിയ ട്രക്ക് പിക്കപ്പ് വാനില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികളുള്‍പ്പെടെ 11 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ബലോദ ബസാര്‍ ജില്ലയിലെ ഭട്ടപാറ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ഖമാരിയ ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. മരിച്ചവരെല്ലാം ബന്ധുക്കളാണ്.

ഒരു കുടുംബ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഖിലോറയില്‍ നിന്ന് പിക്കപ്പ് വാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അമിതവേഗതയില്‍ വന്ന ട്രക്ക് ഇവരെ ഇടിച്ചത്. 11 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. നാട്ടുകാരുടെ സഹകരണത്തോടെ പരിക്കേറ്റവരെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചതായി പോലിസ് അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിച്ചതായും പോലിസ് അറിയിച്ചു.

Tags:    

Similar News