കൊവിഡ് ബാധിച്ച് അമേരിക്കയില്‍ ചങ്ങനാശ്ശേരി സ്വദേശി മരിച്ചു

കൊവിഡ് ബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും അമേരിക്കയില്‍ വന്‍ വര്‍ധനവാണുള്ളത്.

Update: 2020-04-23 01:42 GMT

വാഷിംഗ്ടണ്‍: കൊവിഡ് ബാധിച്ച് അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു. ചങ്ങനാശ്ശേരി സ്വദേശി ജോസഫ് മാത്യു (69) ആണ് മരിച്ചത്. ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റാണ് ജോസഫ് മാത്യു. കൊവിഡ് ബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും അമേരിക്കയില്‍ വന്‍ വര്‍ധനവാണുള്ളത്.

24 മണിക്കൂറിനിടെ അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 2,219 ആയി. ഇതോടെ ഇവിടെ ഇതുവരെയുള്ള കൊവിഡ് മരണം 47,000 കവിഞ്ഞു. കൊവിഡ് രോഗികള്‍ എട്ടരലക്ഷത്തോട് അടുക്കുകയാണ് അമേരിക്കയില്‍. 

Tags: