ചമ്രവട്ടം പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു

തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള റോഡുകളും അടച്ചിട്ടുണ്ട്.

Update: 2020-06-30 09:54 GMT

മലപ്പുറം: പൊന്നാനിയില്‍ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പടെ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ചമ്രവട്ടം പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള റോഡുകളും അടച്ചിട്ടുണ്ട്. ലോക്ക് ഡൗണിനോട് ജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ പോലിസ് മേധാവി യു അബ്ദുല്‍ കരീം അഭ്യര്‍ത്ഥിച്ചു.

സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം സ്ഥിരീകരിച്ചതോടെയാണ് പൊന്നാനി താലൂക്കില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ആരോഗ്യ പ്രവര്‍ത്തകരുടെ സമ്പര്‍ക്ക പട്ടിക പുറത്ത് വന്നതോടെ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയായിരുന്നു. 

Tags: