കടുത്ത വിമര്‍ശനമുയര്‍ന്നതിനു പിന്നാലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി കേന്ദ്രം പുനസ്ഥാപിച്ചു

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് മരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കു വേണ്ടിയുള്ളതായിരുന്നു പദ്ധതി.

Update: 2021-04-21 04:06 GMT

ന്യൂഡല്‍ഹി: കടുത്ത വിമര്‍ശനമുയര്‍ന്നതിനു പിന്നാലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി പുനസ്ഥാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഒരു വര്‍ഷത്തേക്ക് കൂടിയാണ് പദ്ധതി നീട്ടി നല്‍കിയത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് മരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കു വേണ്ടിയുള്ളതായിരുന്നു പദ്ധതി.

കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. ഏപ്രില്‍ 20 മുതല്‍ ഒരു വര്‍ഷത്തേക്കാണ് ഇന്‍ഷുറന്‍സിന്റെ കാലാവധി.


മാര്‍ച്ച് 24ന് പദ്ധതി അവസാനിപ്പിച്ച് ഉത്തരവിറക്കിയ കേന്ദ്ര സര്‍ക്കാരിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇന്‍ഷുറന്‍സ് തുടരാനുള്ള തീരുമാനം. 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സീന്‍ നല്‍കിയത് ചൂണ്ടിക്കാട്ടിയും ചെലവ് ചുരുക്കല്‍ നീക്കത്തിന്റെ ഭാഗമായും അവസാനിപ്പിച്ചത്.

Tags:    

Similar News