ഇടപെടാനാവില്ല; ഗള്‍ഫ് വിമാന ടിക്കറ്റ് നിരക്ക് വര്‍ധനവിനെ ന്യായീകരിച്ച് കേന്ദ്രം

Update: 2023-07-06 09:03 GMT

ന്യൂഡല്‍ഹി: ഗള്‍ഫ് വിമാന ടിക്കറ്റ് നിരക്ക് വര്‍ധനവില്‍ ഇടപെടാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അടൂര്‍ പ്രകാശ് എംപിയുടെ കത്തിന് മറുപടിയായാണ് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യം അറിയിച്ചത്. നിലവിലുള്ള നിരക്ക് വര്‍ധനവിനു കാരണം യാത്രക്കാരുടെ തിരക്കും വിമാന ഇന്ധനവില വര്‍ധനവുമാണെന്നും കേന്ദ്രമന്ത്രി ന്യായീകരിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു കേരളത്തിലേക്കുള്ള വിമാന നിരക്കുകളില്‍ വന്‍ വര്‍ധനവ് ഉണ്ടായതിനെ തുടര്‍ന്ന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. കുതിച്ചുയരുന്ന വിമാന നിരക്ക് കാരണം പലരും കേരളത്തിലേക്കുള്ള യാത്രകള്‍ മാറ്റിവയ്ക്കുകയാണെന്നും വിഷയത്തില്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. ഓണം സീസണ്‍ നിരവധി പ്രവാസികള്‍ കേരളത്തിലേക്ക് വരുന്ന സമയമാണ്. ആവശ്യമെങ്കില്‍ ആഗസ്ത് 15 മുതല്‍ സെപ്തംബര്‍ 15 വരെയുള്ള ഒരു മാസം യുഎഇയില്‍ നിന്നു പ്രത്യേക ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി കത്തില്‍ അഭ്യര്‍ഥിച്ചിരുന്നു.

Tags:    

Similar News