ഓക്സിജൻ ക്ഷാമം; കൊവിഡ് രോഗികൾ മരിച്ചു വീഴുന്നു, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരം

രണ്ടാമത്തെ കൊവിഡ് തരംഗവുമായി പൊരുതുന്ന മധ്യപ്രദേശിൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി ഞെട്ടിക്കുന്ന സംഭവങ്ങൾ പുറത്തുവന്നിട്ടുണ്ട്

Update: 2021-04-15 10:34 GMT

ശിവപുരി: രണ്ടാം കൊവിഡ് തരം​ഗം രാജ്യമെമ്പാടും രൂക്ഷമായി വ്യാപിക്കുമ്പോൾ ഭീതിപ്പെടുത്തുന്ന വാർത്തകളും ചിത്രങ്ങളുമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മറ്റ് പല സംസ്ഥാനങ്ങളെയും പോലെ രണ്ടാമത്തെ കൊവിഡ് തരംഗവുമായി പൊരുതുന്ന മധ്യപ്രദേശിൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി ഞെട്ടിക്കുന്ന സംഭവങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഏറ്റവും പുതിയ സംഭവത്തിൽ സംസ്ഥാന തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള ശിവപുരിയിലെ സർക്കാർ ആശുപത്രിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പ്രകാരം കൊവിഡ് രോഗിയുടെ മരണത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കാൻ കാരണമായി. ആശുപത്രി ജീവനക്കാരൻ ഒരു രോ​ഗിക്ക് നൽകിക്കൊണ്ടിരുന്ന ഓക്സിജൻ മറ്റൊരു രോ​ഗിക്ക് മാറ്റി നൽകിയതിന് പിന്നാലെ ആദ്യത്തെ രോ​ഗി മരണപ്പെട്ടു.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. 11:30 വരെ താൻ പിതാവിനോടൊപ്പമുണ്ടായിരുന്നെന്ന് മരണപ്പെട്ട കൊവിഡ് രോഗിയുടെ മകൻ പറഞ്ഞു. വീട്ടിലേക്ക് പുറപ്പെട്ട് മണിക്കൂറുകൾക്ക് ശേഷം തന്റെ പിതാവ് അത്യാസന്ന നിലയിലായതായി ആശുപത്രിയിൽ നിന്ന് ഫോൺ കോൾ ലഭിക്കുകയായിരുന്നുവെന്ന് മകൻ പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമുള്ള സംസ്ഥാനങ്ങളിൽ ഓക്സിജൻ ക്ഷാമം കൂടിയതായുള്ള റിപോർട്ടുകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

ചൊവ്വാഴ്ച രാത്രി ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ ഓക്സിജൻ വിതരണം നീക്കം ചെയ്തു. ഞാൻ ആശുപത്രിയിൽ എത്തി അദ്ദേഹത്തിന് ഓക്സിജൻ നൽകണമെന്ന് ഞാൻ സ്റ്റാഫിനോട് അഭ്യർത്ഥിച്ചു, അവർ വിസമ്മതിച്ചു. എന്നിട്ട് ഞാൻ അദ്ദേഹത്തെ ഐസിയുവിലേക്ക് കൊണ്ടുപോയെങ്കിലും 15 മിനിറ്റിനുള്ളിൽ അദ്ദേഹം മരണപ്പെടുകയായിരുന്നുവെന്ന് മകൻ പറഞ്ഞു.

2 ലക്ഷത്തിലധികം പേർക്കാണ് രാജ്യത്ത് ഇന്ന് കൊവിഡ് റിപോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മധ്യപ്രദേശിൽ 9,720 പുതിയ കേസുകളും 51 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ദിവസത്തെ 19.3 ശതമാനത്തിൽ നിന്ന് 21.7 ശതമാനമായി ഉയർന്നിട്ടുണ്ട്.

Similar News