'രേഖകള്‍ സമര്‍പ്പിക്കാന്‍ കുടുതല്‍ സമയം വേണം'; ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കണമെന്ന് സുപ്രിംകോടതിയോട് സിബിഐ

അഭിഭാഷകന്‍ അരവിന്ദ് കുമാര്‍ ശര്‍മ്മയാണ് സുപ്രിം കോടതിയില്‍ സിബിഐയ്ക്ക് വേണ്ടി അപേക്ഷ നല്‍കിയത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ കുടുതല്‍ സമയം വേണമെന്നാണ് സിബിഐ ആവശ്യം.

Update: 2020-10-15 11:45 GMT

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് രണ്ട് ആഴ്ചത്തേക്ക് നീട്ടിവെക്കണമെന്ന് സിബിഐ. അഭിഭാഷകന്‍ അരവിന്ദ് കുമാര്‍ ശര്‍മ്മയാണ് സുപ്രിം കോടതിയില്‍ സിബിഐയ്ക്ക് വേണ്ടി അപേക്ഷ നല്‍കിയത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ കുടുതല്‍ സമയം വേണമെന്നാണ് സിബിഐ ആവശ്യം. നാളെ ലാവ്‌ലിന്‍ ഹര്‍ജികള്‍ പരിഗണിക്കാന്‍ ഇരിക്കെ ആണ് സിബിഐ അഭിഭാഷകന്‍ സുപ്രിം കോടതിക്ക് കത്ത് നല്‍കിയത്.

ഒക്ടോബര്‍ എട്ടിന് കേസില്‍ വാദം കേട്ടപ്പോള്‍, സിബിഐയ്ക്ക് പറയാനുള്ളതെല്ലാം ഒരു കുറിപ്പായി സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ച് ആവശ്യപ്പെട്ടിരുന്നു. രണ്ട് കോടതികള്‍ വെറുതെ വിട്ട കേസായതിനാല്‍, ഇനി കേസില്‍ വാദം കേള്‍ക്കുമ്പോള്‍ ശക്തമായ വാദമുഖങ്ങളുമായി വരണമെന്ന് സിബിഐയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടാഴ്ചത്തേക്ക് കൂടി കേസില്‍ വാദം കേള്‍ക്കുന്നത് നീട്ടിവച്ച്, കൂടുതല്‍ സമയം നല്‍കണമെന്ന് കോടതിയില്‍ സിബിഐ അപേക്ഷ നല്‍കിയത്

പിണറായി വിജയന്‍, കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെ 2017ല്‍ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേയാണ് സിബിഐ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

Tags:    

Similar News