ദലിതുകളെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല; പ്രതിഷേധിച്ചവര്‍ക്ക് മര്‍ദനം (വീഡിയോ)

Update: 2021-12-21 07:28 GMT

മംഗളൂരു: ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ ദലിതുകളെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ കെആര്‍ പേട്ട് താലൂക്കിലാണ് സംഭവം. ക്ഷേത്ര പ്രവേശനം വിലക്കിയതിനെതിരേ ദലിതുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സംഘടിച്ചെത്തിയ ദലിതരെ തടയുന്നതിന്റേ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയ ദലിത് യുവാവിനും മര്‍ദനമേറ്റു. സംഭവത്തില്‍ 27 പേര്‍ക്കെതിരേ കേസെടുത്തു.

ബിജെപി അധികാരത്തിലേറിയതിന് ശേഷം കര്‍ണാടകയില്‍ ക്രൈസ്തവ-മുസ് ലിം-ദലിത് വിഭാഗങ്ങള്‍ക്കെതിരേ ആക്രമണം വര്‍ധിച്ചിരിക്കുകയാണ്. ദക്ഷിണ കന്നട മേഖലയിലാണ് ഹിന്ദുത്വ ആക്രമണം വര്‍ധിച്ചത്. നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ചാണ് ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരേ ആക്രമണം അരങ്ങേറുന്നത്. മതപരിവര്‍ത്തന നിരോധന നിയമം കൊണ്ട് വരുന്നതിന്റെ മുന്നോടിയായി കര്‍ണാടകയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആസൂത്രിതമായ ആക്രമണങ്ങള്‍ അരങ്ങേറിയിരുന്നു. ചര്‍ച്ചുകളും ക്രൈസ്തവ ആരാധനാ കേന്ദ്രങ്ങളും ആക്രമിച്ച സംഭവങ്ങളും അരങ്ങേറി. മുസ് ലിംകള്‍ക്കും ദലിതുകള്‍ക്കും നേരേയുള്ള ആക്രമണവും വര്‍ധിച്ചതായി വസ്തുതാന്വേഷണ സംഘങ്ങള്‍ കണ്ടെത്തിയിരുന്നു.

Tags:    

Similar News