ഐഎസിനൊപ്പം ചേര്‍ന്ന് യുദ്ധം ചെയ്‌തെന്ന കേസ്; സുബ്ഹാനി ഹാജ കുറ്റക്കാരനെന്ന് എന്‍ഐഎ കോടതി

ഇന്ത്യയുമായി സഖ്യത്തിലുള്ള ഏഷ്യന്‍ രാജ്യത്തിനെതിരേ യുദ്ധം ചെയ്തതിന് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസാണിത്.

Update: 2020-09-25 06:13 GMT

കൊച്ചി: സായുധസംഘമായ ഐഎസിനൊപ്പം ചേര്‍ന്ന് ഇറാഖില്‍ യുദ്ധത്തിലേര്‍പ്പെട്ടെന്ന കേസില്‍ തൊടുപുഴ മാര്‍ക്കറ്റ് റോഡ് മാളിയേക്കല്‍ വീട്ടില്‍ സുബ്ഹാനി ഹാജാ മൊയ്തീന്‍ കുറ്റക്കാരനെന്ന് എന്‍ഐഎ കോടതി. അല്‍പസമയത്തിനകം കോടതി ശിക്ഷ വിധിക്കും.ഇന്ത്യയുമായി സഖ്യത്തിലുള്ള ഏഷ്യന്‍ രാജ്യത്തിനെതിരേ യുദ്ധം ചെയ്തതിന് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസാണിത്. കേസില്‍ വിചാരണ നേരിട്ട ഏക പ്രതിയാണ് സുബ്ഹാനി.

ഇന്ത്യയുമായി സഖ്യത്തിലുള്ള ഏഷ്യന്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്തു എന്ന രീതിയില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസാണിത്. 2015ല്‍ തുര്‍ക്കി വഴി ഇറാഖിലേക്ക് പോയ സുബ്ഹാനി ഐഎസില്‍ ചേര്‍ന്നെന്നാണ് എന്‍ഐഎ ഭാഷ്യം. അവിടെ വെച്ച് പരിശീലനം ലഭിച്ചുവെന്നും എന്‍ഐഎ അവകാശപ്പെടുന്നു. ഇറാഖിലെ മൗസിലിനടത്തുള്ള യുദ്ധഭൂമിയില്‍ മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്നു യുദ്ധം ചെയ്‌തെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമം 125, 120 ബി, 122, നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിലെ 20, 38, 39 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്തത് 2016ല്‍ കനകമലയില്‍ ഐഎസ് ഗൂഢാലോചന നടത്തിയ കേസിലെ അന്വേഷണത്തിനിടെയായിരുന്നു. 2019 ജനുവരിയിലാണ് കേസിലെ വിചാരണ നടപടികള്‍ ആരംഭിച്ചത്. ബഗ്ദാദിലെ ഇന്ത്യന്‍ എംബസി മുന്‍ ഉദ്യോഗസ്ഥന്‍ അടക്കം 46 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.

Tags:    

Similar News