ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു

Update: 2024-04-25 16:42 GMT

മസ്‌കറ്റ്: ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരണപ്പെട്ടു. റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന വാഹനം അഞ്ച് പേരടങ്ങുന്ന സംഘത്തെ ഇടിക്കുകയായിരുന്നു. കൊല്ലം കൊട്ടിയം സ്വദേശി മാജിദ, തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ഷര്‍ജ, ഈജിപ്തുകാരിയായ അമാനി എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരും മലയാളികളാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. നിസ്‌വ ആശുപത്രിയില്‍ നിന്നു ഡ്യൂട്ടി കഴിഞ്ഞ് പോവുന്നതിനിടെയാണം അപകടം. വ്യഴാഴ്ച വൈകീട്ട് മൂന്നോടെ മസ്‌കത്ത്-ഇബ്രി ഹൈവേയിലാണ് അപകടം. റോഡിന്റെ ഒരു ഭാഗം മുറിച്ചുകടന്ന് മറു ഭാഗത്തേക്ക് കടക്കാന്‍ ഡിവൈഡറില്‍ കാത്തുനില്‍ക്കവേ കൂട്ടിയിടിച്ച രണ്ട് വാഹങ്ങള്‍ നിയന്ത്രണംവിട്ട് ഇവരുടെമേല്‍ പാഞ്ഞ് കയറുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Tags: