നാമനിര്‍ദേശ പത്രിക തള്ളല്‍: കാംപസ് ഫ്രണ്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കി

പഞ്ചവല്‍സര എല്‍എല്‍ബി നാലാം സെമസ്റ്ററിലെ വിദ്യാര്‍ഥിയുടെ പത്രികയാണ് അകാരണമായി തള്ളിയത്

Update: 2019-09-24 10:10 GMT

കൊച്ചി: കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ കാംപസ് ഫ്രണ്ട് സാരഥിയുടെ നാമനിര്‍ദേശ പത്രിക എസ്എഫ്‌ഐ ഇടപെടലിനെ തുടര്‍ന്ന് അകാരണമായി തള്ളിയ വിഷയത്തില്‍ കാംപസ് ഫ്രണ്ട് അല്‍ അസ്ഹര്‍ യൂനിറ്റ് ഹൈക്കോടതിയെ സമീപിച്ചു. സര്‍വകലാശാല തിരഞ്ഞെടുപ്പ് റദ്ദാക്കിയതിനെ തുടര്‍ന്ന് ഈ വരുന്ന 27ന് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചവല്‍സര എല്‍എല്‍ബി നാലാം സെമസ്റ്ററിലെ വിദ്യാര്‍ഥിയുടെ പത്രികയാണ് അകാരണമായി തള്ളിയത്. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുക എന്ന ന്യായമായ അവകാശത്തെ ഹനിക്കുന്നതാണ് കോളജ് അധികൃതരുടെ നടപടി. അന്യായമായി പത്രിക തള്ളിയതിലൂടെ കോളജ് അധികൃതര്‍ വീണ്ടും എസ്എഫ്‌ഐയ്ക്ക് വിടുപണി ചെയ്യുകയാണെന്നും കാംപസ് ഫ്രണ്ട് ആരോപിച്ചു. ഇതിനെതിരേ അഡ്വ. എ രാജസിംഹന്‍ മുഖേനയാണ് ഹരജി ഫയല്‍ ചെയ്തത്.



Tags:    

Similar News