കര്‍ണാടകയില്‍ 15 സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് മാറ്റിവച്ചു

എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിയുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീം കോടതി ഒക്ടോബര്‍ 22 ന് പരിഗണിക്കും. ഇതിനു ശേഷമായിരിക്കും ഉപതിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുക.

Update: 2019-09-26 12:45 GMT

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ വിമത എംഎല്‍എമാര്‍ രാജിവച്ച 15 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് മാറ്റിവച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്ത് വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ തീരുമാനം അറിഞ്ഞശേഷമേ ഉപതിരഞ്ഞെടുപ്പ് നടത്തൂവെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു.

എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിയുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീം കോടതി ഒക്ടോബര്‍ 22 ന് പരിഗണിക്കും. ഇതിനു ശേഷമായിരിക്കും ഉപതിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുക.

കേരളവും തമിഴ്‌നാടുമടക്കമുള്ള സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് കര്‍ണാടകയിലും ഉപതിരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. കര്‍ണാടക നിയമസഭയിലെ 17 എംഎല്‍എമാരാണ് ഇതുവരെ രാജിവച്ചത്. ഇവരെല്ലാം അയോഗ്യതാ ഭീഷണി നേരിടുന്നുണ്ട്. ഇവരില്‍ രണ്ട് പേര്‍ നല്‍കിയ കേസ് കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ അവിടെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നില്ല.

Tags:    

Similar News