യുപിയില്‍ ബസില്‍ തീപിടിത്തം; 20 പേര് കുടുങ്ങിക്കിടക്കുന്നു
അന്‍പതോളം യാത്രക്കാരുമായി പോകുകയായിരുന്ന ഡബിള്‍ ഡക്കര്‍ ബസിലാണ് വെള്ളിയാഴ്ച രാത്രി തീ പടര്‍ന്നത്. ബസ് ഒരു ട്രക്കുമായി കൂട്ടിയിടിച്ചശേഷമാണു തീപിടിത്തമുണ്ടായത്. 21 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
ലക്നൗ: ഉത്തര്‍പ്രദേശിലെ കനൂജില്‍ ട്രക്കുമായി കൂട്ടിയിടിച്ച ബസിന് തീപിടിച്ച് നിരവധി പേര് അപകടത്തില്‍പ്പെട്ടു. 20 പേരെ കാണ്ടെത്താനായിട്ടില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. അന്‍പതോളം യാത്രക്കാരുമായി പോകുകയായിരുന്ന ഡബിള്‍ ഡക്കര്‍ ബസിലാണ് വെള്ളിയാഴ്ച രാത്രി തീ പടര്‍ന്നത്. ബസ് ഒരു ട്രക്കുമായി കൂട്ടിയിടിച്ചശേഷമാണു തീപിടിത്തമുണ്ടായത്. 21 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംഭവ സ്ഥലത്തു രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ബസിനുള്ളില്‍ നിരവധി പേര് കുടുങ്ങിക്കിടക്കുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.