15 ലക്ഷത്തിന്റെ ആഭരണങ്ങളടങ്ങിയ ബാഗ് മോഷ്ടിച്ച ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ബിഎസ്എഫ് എഎസ്‌ഐ നരേഷ് കുമാറാണ് അറസ്റ്റിലായത്. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് കേസിനാസ്പദമായ സംഭവം.

Update: 2019-07-11 14:18 GMT

ന്യൂഡല്‍ഹി: വിമാന യാത്രക്കാരിയുടെ 15 ലക്ഷം രൂപയുടെ ആഭരണങ്ങളടങ്ങിയ ബാഗ് മോഷ്ടിച്ച ബിഎസ്എഫ് (ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്) ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ബിഎസ്എഫ് എഎസ്‌ഐ നരേഷ് കുമാറാണ് അറസ്റ്റിലായത്. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് കേസിനാസ്പദമായ സംഭവം. സ്വര്‍ണ-വജ്രാഭരണങ്ങളടങ്ങിയ ബാഗാണ് ഇയാള്‍ കവര്‍ന്നത്.

ശ്രീനഗറിലേക്ക് പോവാനായി വിമാനത്താവളത്തില്‍ ഭര്‍ത്താവിനെ കാത്തിരിക്കവെ സ്ത്രീയുടെ ബാഗ് മോഷണം പോവുകയായിരുന്നു. സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം സ്വര്‍ണവും വജ്രാഭരണങ്ങളും അടങ്ങിയ ബാഗ് ഇരിപ്പിടത്തിന് അടിയില്‍വച്ച് കാത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് ബാഗ് കാണാതായത്.

ഉടന്‍ യുവതി പോലിസിനെ സമീപിക്കുകയായിരുന്നു. വിമാനത്താവള അധികൃതരും പോലിസും സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ബാഗ് മോഷ്ടാവിനെ കണ്ടെത്തിയത്. തുടര്‍ന്ന് വെസ്റ്റ് ബംഗാളിലെ ബഗ്‌ദോറയിലേക്ക് പോകാനായി കാത്തിരിന്ന നരേഷിനെ കയ്യോടെ പിടികൂടുകയായിരുന്നു.

Tags:    

Similar News