യുപിയില്‍ പോലിസും എബിവിപിയും ഒറ്റക്കെട്ട്; എസ്പി വനിതാ നേതാവിന്‌ ക്രൂര മര്‍ദനം

ബോധരഹിതയായ റിച്ചയെ പോലിസ് അറസ്റ്റ് ചെയ്തു നീക്കിയ ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആക്രമണത്തില്‍ റിച്ചയുടെ താടിയെല്ല് തകരുകയും രണ്ടു പല്ലുകള്‍ നഷ്ടമാകുകയും ചെയ്തു.

Update: 2019-02-14 15:28 GMT

അലഹാബാദ്: അലഹബാദില്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിനെത്തിയ എസ്പി യുവനേതാവിനെ പോലിസും സംഘപരിവാര വിദ്യാര്‍ഥി സംഘടനയായ എബിവിപിയും ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. അലഹബാദ് സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ മുന്‍ ചെയര്‍പേഴ്‌സണായിരുന്നു റിച്ചാ സിങ്ങിനെയാണ് എബിവിപിയും പോലിസും മര്‍ദിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

അഖിലേഷിനെ ലഖ്‌നൗവില്‍ വിമാനത്താവളത്തില്‍ തടഞ്ഞതുമായി സംസ്ഥാനത്ത് നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് അലഹബാദ് സര്‍വകലാശാലയില്‍ പരിപാടി സംഘടിപ്പിച്ചത്. തുടര്‍ന്ന് സര്‍ക്കാരിനെതിരേ മുദ്രാവാക്യം ഉയര്‍ത്തിയ വിദ്യാര്‍ഥികള്‍ക്ക് നേരെ പോലിസും എബിവിപിയും അക്രമം അഴിച്ചുവിടുകയായിരുന്നു. ബോധരഹിതയായ റിച്ചയെ പോലിസ് അറസ്റ്റ് ചെയ്തു നീക്കിയ ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആക്രമണത്തില്‍ റിച്ചയുടെ താടിയെല്ല് തകരുകയും രണ്ടു പല്ലുകള്‍ നഷ്ടമാകുകയും ചെയ്തു.

Tags: