രാജ്യം ഭരിക്കുന്നത് അംബാനിയുടെയും അദാനിയുടെയും സര്‍ക്കാര്‍: രാഹുല്‍ ഗാന്ധി

രാജ്യത്തെ ചില കോര്‍പറേറ്റുകളാണ് മോദിയുടെ യജമാനന്മാര്‍. അവരില്ലെങ്കില്‍ അദ്ദേഹം കാറ്റു നിറച്ച ഒരു ചെറു ബലൂണ്‍ മാത്രമാണന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ യഥാര്‍ഥത്തില്‍ നടക്കുന്നത് സ്വകാര്യവല്‍ക്കരണമല്ല, കോര്‍പറേറ്റുകള്‍ക്കു വേണ്ടിയുള്ള കൊള്ളയാണ്. അവരുടെ പണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടിവി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാന്‍ സഹായിക്കുന്നത്. സത്യത്തില്‍ അവര്‍ മോദിയെ വാടകയ്ക്ക് എടുത്തിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയിലെ 15 കോര്‍പറേറ്റ് കമ്പനികള്‍ക്കായി 3.5 ലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ എഴുതി തള്ളിയത്. ടെലികോം കമ്പനികളുടെ നിരക്ക് ഇരട്ടിയാക്കി കൊടുത്തു എന്നു മാത്രമല്ല, നികുതിയിനത്തില്‍ അവരില്‍ നിന്നും കിട്ടാനുള്ള വലിയ തുക ഇളവ് നല്‍കുകയും ചെയ്തു

Update: 2019-12-08 02:35 GMT

കൊച്ചി: ഇന്ത്യ ഭരിക്കുന്നത് മോദി സര്‍ക്കാരല്ല, അംബാനിയുടെയും അദാനിയുടെയും സര്‍ക്കാരാണന്ന് രാഹുല്‍ ഗാന്ധി എംപി. ബിപിസിഎല്‍ സ്വകാര്യ വല്‍ക്കരണത്തിനെതിരെ കഴിഞ്ഞ ഒന്നര മാസമായി അമ്പലമുകളിലെ കൊച്ചിന്‍ റിഫൈനറിക്ക് മുന്നില്‍ നടന്നു വരുന്ന സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെ ചില കോര്‍പറേറ്റുകളാണ് മോദിയുടെ യജമാനന്മാര്‍. അവരില്ലെങ്കില്‍ അദ്ദേഹം കാറ്റു നിറച്ച ഒരു ചെറു ബലൂണ്‍ മാത്രമാണന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ യഥാര്‍ഥത്തില്‍ നടക്കുന്നത് സ്വകാര്യവല്‍ക്കരണമല്ല, കോര്‍പറേറ്റുകള്‍ക്കു വേണ്ടിയുള്ള കൊള്ളയാണ്. അവരുടെ പണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടിവി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാന്‍ സഹായിക്കുന്നത്. സത്യത്തില്‍ അവര്‍ മോദിയെ വാടകയ്ക്ക് എടുത്തിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയിലെ 15 കോര്‍പറേറ്റ് കമ്പനികള്‍ക്കായി 3.5 ലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ എഴുതി തള്ളിയത്.

ടെലികോം കമ്പനികളുടെ നിരക്ക് ഇരട്ടിയാക്കി കൊടുത്തു എന്നു മാത്രമല്ല, നികുതിയിനത്തില്‍ അവരില്‍ നിന്നും കിട്ടാനുള്ള വലിയ തുക ഇളവ് നല്‍കുകയും ചെയ്തു. നമ്മള്‍ നല്‍കുന്ന നികുതിപ്പണമാണ് ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.എട്ട് ലക്ഷം കോടി രൂപ ആസ്തിയുള്ള മഹാരത്‌ന കമ്പനിയായ ബിപിസിഎല്‍ വെറും 60,000 കോടിക്ക് വില്‍ക്കാന്‍ പോകുന്നു. എന്നിട്ടും മോദി പറയുന്നു താന്‍ ദേശീയ വാദിയാണന്ന്. ബ്രിട്ടീഷുകാര്‍ ഇന്ത്യയെ കീഴടക്കി ഭരിച്ചുവെന്നാണ് ജനങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നത്. യഥാര്‍ഥത്തില്‍ അവര്‍ കടന്നു വന്നവര്‍ മാത്രമാണ്. അവര്‍ക്ക് ഇന്ത്യയെ വിറ്റത് രാജ്യത്തുള്ളവര്‍ തന്നെ ആയിരുന്നു. ഇന്നും അതാണ് നടക്കുന്നത്. അന്ന് അവരെ മഹാ രാജാക്കന്‍മാര്‍ എന്ന് വിളിച്ചിരുന്നെങ്കില്‍ ഇന്ന് നരേന്ദ്ര മോദിയെന്ന് വിളിക്കാമെന്നും രാഹുല്‍ പരിഹസിച്ചു

നോട്ട് നിരോധനവും ജിഎസ്ടിയും മോദി നടപ്പാക്കിയ മണ്ടന്‍ തീരുമാനമെന്നാണ് ബഹുഭൂരിപക്ഷവും കരുതുന്നത്. എന്നാല്‍ സത്യം അതല്ല. രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കുമായി കരുതിക്കൂട്ടി നടപ്പാക്കിയ തീരുമാനങ്ങളായിരുന്നു അവ. അതോടെ ചെറുകിട വ്യാപാര മേഖലയും കാര്‍ഷിക, അസംഘടിത മേഖലകളും പാടേ തകര്‍ന്നു പോയി. രാജ്യത്തിന്റെ സമ്പദ്ഘടന ഒമ്പത് ശതമാനം എന്ന നിരക്കിലാണ് വളര്‍ന്നു വന്നതെങ്കില്‍ ഇപ്പോള്‍ നാല് ശതമാനത്തിലേക്ക് കൂപ്പുകുത്തി. ഇപ്പോള്‍ നടത്തുന്ന സ്വകാര്യവല്‍ക്കരണം ഒരു സ്ഥലത്ത് ഒതുങ്ങുന്നതല്ല. ഇന്ന് ബിപിസിഎല്‍ ആണെങ്കില്‍ നാളെ മറ്റൊരു സ്ഥാപനം. ഇത് ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ ഏറെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ രാജ്യം ഒറ്റക്കെട്ടായി ഇതിനെ ചെറുക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.പ്രസംഗത്തിനുശേഷം കൊച്ചിന്‍ റിഫൈനറിയും സന്ദര്‍ശിച്ചാണ് രാഹുല്‍ മടങ്ങിയത്.  

Tags:    

Similar News