ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലെ പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍: മുഖ്യമന്ത്രി

ഹയര്‍സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പാഠപുസ്തകങ്ങള്‍, പ്രീപ്രൈമറി കുട്ടികള്‍ക്കുള്ള പ്രവര്‍ത്തന കാര്‍ഡുകള്‍, അധ്യാപകര്‍ക്കുള്ള കൈപുസ്തകങ്ങള്‍ തുടങ്ങിയവയും എസ്‌സിഇആര്‍ടി വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Update: 2020-04-13 15:38 GMT

തിരുവനന്തപുരം: ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട മീഡിയം പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നത് വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കാന്‍ പാടില്ല. അതു മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ ചില ക്രമീകരണങ്ങള്‍ വരുത്തിയത്.

അതിനുപുറമെ ഹയര്‍സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പാഠപുസ്തകങ്ങള്‍, പ്രീപ്രൈമറി കുട്ടികള്‍ക്കുള്ള പ്രവര്‍ത്തന കാര്‍ഡുകള്‍, അധ്യാപകര്‍ക്കുള്ള കൈപുസ്തകങ്ങള്‍ തുടങ്ങിയവയും എസ്‌സിഇആര്‍ടി വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ടെക്സ്റ്റ് പുസ്തകങ്ങളുടെ അച്ചടി 75 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. ബാക്കി പൂര്‍ത്തിയാക്കാന്‍ വേണ്ട അനുമതികള്‍ നല്‍കും. സ്‌കൂളുകളുടെ അറ്റകുറ്റപ്പണി പെട്ടെന്നു നടത്തി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ കഴിയണം. പണി നടത്താനുള്ള അനുമതി നല്‍കും. 

Tags: