പ്രളയത്തിൽ നഷ്ടപ്പെട്ട പുസ്തകങ്ങൾ തിങ്കളാഴ്ച വിതരണം ചെയ്യും: ഡിപിഐ

പ്രളയത്തിൽ പുസ്തകം നഷ്ടപ്പെട്ടവർക്ക് സൗജന്യമായി എത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Update: 2019-08-17 12:57 GMT

തിരുവനന്തപുരം: പ്രളയത്തിൽ പുസ്തകങ്ങൾ നഷ്ടപ്പെട്ടവർക്ക് തിങ്കളാഴ്ച പുസ്തകങ്ങൾ വിതരണം ചെയ്യുമെന്ന് ഡിപിഐ. ഓണപരീക്ഷ മാറ്റിവയ്ക്കില്ല, പ്രളയവും പേമാരിയും മൂലം അധ്യയന ദിവസങ്ങൾ നഷ്ടപ്പെട്ടെങ്കിലും പരീക്ഷ മാറ്റിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് ഡിപിഐ ജീവൻ ബാബു പറഞ്ഞു.

തിങ്കളാഴ്ചയ്ക്കകം പുസ്തകങ്ങൾ നഷ്ട്ടപ്പെട്ടവർക്കുള്ള പുസ്തക വിതരണം പൂർത്തിയാക്കുമെന്നും ഡിപിഐ അറിയിച്ചു. ആഗസ്ത് രണ്ടാംവാരം മുതല്‍ ശക്തമായ മഴയാണ് സംസ്ഥാനത്ത് ഉടനീളം പെയ്തത്. ഇതേ തുടര്‍ന്ന് ജില്ലാ--താലൂക്ക് തലത്തില്‍ സ്കൂളുകള്‍ക്ക് തുടര്‍ച്ചയായി അവധി നല്‍കേണ്ട സാഹചര്യമുണ്ടായിരുന്നു.

കഴിഞ്ഞ വർഷം മഹാപ്രളയത്തെ തുടർന്ന് അധ്യയന ദിവസങ്ങൾ നഷ്ടപ്പെട്ട സാഹചര്യമുണ്ടായപ്പോൾ ഓണപരീക്ഷ ഓണാവധിക്ക് ശേഷം നടത്തുകയായിരുന്നു വിദ്യാഭ്യാസ വകുപ്പ് ചെയ്തത്. ഇത്തവണത്തെ പ്രളയത്തിൽ പുസ്തകം നഷ്ടപ്പെട്ടവർക്ക് സൗജന്യമായി എത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

Similar News