മുതലപ്പൊഴി ബോട്ടപകടം: കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

Update: 2022-09-08 09:58 GMT

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ ബോട്ടപകടത്തില്‍പെട്ട് കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. സമദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ ബോട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മുസ്തഫ, ഉസ്മാന്‍ എന്നിവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ നാല് ദിവസമായി അപകടം നടന്ന സ്ഥലത്ത് കോസ്റ്റ് ഗാര്‍ഡും നാവികസേനയും മത്സ്യത്തൊഴിലാളികളും പോലിസും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയാണ്. അവിടെ നിന്ന് അപകടം പറ്റിയവര്‍ കുടുങ്ങിക്കിടക്കുന്നു എന്ന് കരുതിയ വല എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനിടയിലാണ് വിഴിഞ്ഞത്തിന് സമീപം ഒരാളുടെ മൃതദേഹം ലഭിച്ചത്. പനത്തൂര്‍ ഭാഗത്തെ തീരത്തോട് ചേര്‍ന്ന് മൃതദേഹം അടിയുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് മുതലപ്പൊഴിയില്‍ നിന്ന് 23 പേരുമായി മത്സ്യബന്ധനത്തിന് പോയ വള്ളം അപകടത്തില്‍പെടുന്നത്. കരയിലേക്ക് തിരിച്ചുവരുന്നതിനിടെ സഫ മര്‍വ എന്ന ബോട്ടാണ് തിരയില്‍പെട്ട് മറിഞ്ഞത്.

Tags: