ബിജെപിയുടെ ബി ടീം ആരെന്ന് വ്യക്തമായി; കോണ്‍ഗ്രസിനെതിരേ അസദുദ്ദീന്‍ ഉവൈസി എംപി

Update: 2024-02-19 12:38 GMT

ഹൈദരാബാദ്: ബിജെപിയുടെ ബി ടീം ആരെന്ന് വ്യക്തമായെന്നും മതേതരത്വത്തിന്റെ മറവിലുള്ള വിഷപ്പാമ്പുകളെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരായിക്കണമെന്നും എഐഎംഐഎം നേതാവ് അസുദ്ദീന്‍ ഉവൈസി എംപി. മഹാരാഷ്ട്രയിലെ അകോലയില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിനെ പരാമര്‍ശിച്ചാണ് ഉവൈസി കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ചത്. ആരാണ് ബിജെപിയുടെ ബി ടീമെന്ന് വ്യക്തമായി. അയോധ്യയില്‍ ബാബരി മസ്ജിദ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് രാജ്യത്തെ മുസ് ലിംകള്‍ വിശ്വസിക്കണം. അല്ലെങ്കില്‍ അത്തരം സംഭവങ്ങള്‍ ഇനിയുമുണ്ടാവും. പള്ളികള്‍ സംരക്ഷിക്കേണ്ട് മുസ് ലിംകളുടെ കടമയാണ്. 1992 ഡിസംബര്‍ ആറ് മുസ് ലിംകള്‍ ഒരിക്കലും മറക്കരുത്. ഛത്രപതി ശിവജിയെ സംഘപരിവാര്‍ മുസ് ലിം വിരുദ്ധനായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News