'ബിജെപി തീര്‍ന്നു'; ആളില്ലാ ചിത്രം പങ്ക് വച്ച് തരൂരിന്റെ പരിഹാസം

'വേദിയില്‍ അഞ്ചുപേര്‍, മൊത്തത്തില്‍ ഏഴുപേര്‍, ഒരാള്‍ കേള്‍ക്കാന്‍.. ആളൊഴിഞ്ഞ കസേരകള്‍ നോക്കി പ്രസംഗിക്കുന്ന ബിജെപി നേതാവിന്റെ ചിത്രം പങ്കുവച്ച് ശശി തരൂര്‍ കുറിച്ചു.

Update: 2021-02-20 12:20 GMT

ന്യൂഡല്‍ഹി: ബി.ജെ.പി പരിപാടിയില്‍ ഒഴിഞ്ഞ കസേരകളെ സാക്ഷിനിര്‍ത്തി നേതാവ് പ്രസംഗിക്കുന്ന ചിത്രം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. സദസ്സ്യരില്ലാതെ സ്‌റ്റേജില്‍ നിറയെ നേതാക്കളുള്ള ചിത്രമാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.

'വേദിയില്‍ അഞ്ചുപേര്‍, മൊത്തത്തില്‍ ഏഴുപേര്‍, ഒരാള്‍ കേള്‍ക്കാന്‍.. ആളൊഴിഞ്ഞ കസേരകള്‍ നോക്കി പ്രസംഗിക്കുന്ന ബിജെപി നേതാവിന്റെ ചിത്രം പങ്കുവച്ച് ശശി തരൂര്‍ കുറിച്ചു. #BJPThePatryIsOver എന്ന ഹാഷ്ടാഗോടെയാണ് തരൂര്‍ ചിത്രം പങ്കിട്ടിരിക്കുന്നത്. എന്നാല്‍ ഇത് എവിടെ നടന്ന പരിപാടിയാണെന്ന് അദ്ദേഹം ട്വീറ്റില്‍ പറയുന്നില്ല.

പ്രസംഗിക്കുന്ന നേതാവ് അടക്കം അഞ്ചുപേരെ വേദിയില്‍ കാണാം. ഒരു മൈക്ക് ഓപ്പറേറ്റര്‍ സമീപത്തുണ്ട്. പിന്നെ കുടയും ചൂടി ഒരു വ്യക്തി പ്രസംഗം കേള്‍ക്കാന്‍ കസേരയിലും. ബാക്കി നിരത്തിയിട്ട എല്ലാ കസേരകളും കാലിയാണ്. ഈ ചിത്രം പങ്കിട്ടാണ് ബിജെപിയെ അദ്ദേഹം പരിഹസിക്കുന്നത്.

ചിത്രം എഡിറ്റ് ചെയ്തതാണോ എന്ന സംശയവും ചിലര്‍ ഉന്നയിച്ചിട്ടുണ്ട്.

Tags:    

Similar News