കശ്മീരില്‍ തോക്കുമായി ബിജെപി നേതാവ് അറസ്റ്റില്‍

Update: 2021-08-19 09:13 GMT

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ തോക്കുമായി ബിജെപി നേതാവും കൂട്ടാളിയും അറസ്റ്റില്‍. തെക്കന്‍ കശ്മീരില്‍ പെട്രോളിംഗ് നടത്തുന്നതിനിടെ സുരക്ഷാസേനയാണ് ബിജെപി നേതാവിനെ പിസ്റ്റളുമായി പിടികൂടിയത്. ബിജെപിയുടെ സര്‍പഞ്ചായ അഖ്വിബ്ബ് ഷാഫി ബാദറും കൂട്ടാളി മുഹമ്മത് അമിന്‍ ഹജാമുമാണ് അറസ്റ്റിലായത്. ഇരുവര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

പോലിസും സൈന്യവും സംയുക്തമായി നടത്തിയ പെട്രോളിംഗിനിടെ മോട്ടോര്‍ ബൈക്കില്‍ എത്തിയവരെ പോലിസ് തടയുകയായിരുന്നു. ഇതോടെ തോക്ക് ചൂണ്ടി രക്ഷപ്പെടാന്‍ ശ്രമിച്ച ബിജെപി നേതാവിനെ പോലിസ് പിടികൂടുകയായിരുന്നു. ഇവരില്‍ നിന്ന് പിസ്റ്റള്‍, രണ്ടു മാഗസിനുകള്‍, 12 വെടിയുണ്ടകള്‍ എന്നിവ കണ്ടെടുത്തതായി സുരക്ഷാവക്താവ് അറിയിച്ചു.

അതേസമയം, ഇയാള്‍ പാര്‍ട്ടിയില്‍ അഞ്ചുമാസങ്ങള്‍ക്കു മുന്‍പാണ് ചേര്‍ന്നതെന്ന് ബിജെപി കുല്‍ഗാം ജില്ലാ അധ്യക്ഷന്‍ ആബ്ദ് ഹുസ്സൈന്‍ ഖാന്‍ വ്യക്തമാക്കി. ഇയാളുടെ ഇത്തരം പ്രവര്‍ത്തനങ്ങളെ കുറിച്ച് സുരക്ഷാസേനയില്‍ നിന്ന് ഒരറിയിപ്പും ഇതുവരെ പാര്‍ട്ടിയ്ക്ക് ലഭിച്ചിട്ടില്ലെന്നും ഖാന്‍ പറഞ്ഞു.

Tags:    

Similar News