കര്‍ണാടകയിലും മദ്‌റസകള്‍ക്കുമേല്‍ കൈവയ്ക്കാനൊരുങ്ങി ബിജെപി; മദ്‌റസകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം

സംസ്ഥാനത്തെ മദ്‌റസകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. സംസ്ഥാനത്ത് മദ്‌റസകള്‍ നിരോധിക്കണമെന്ന ഹൈന്ദവ സംഘടനകളുടെ ആവശ്യത്തിനു പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

Update: 2022-10-01 14:05 GMT
ബെംഗളൂരു: ഉത്തര്‍ പ്രദേശിനു പിന്നാലെ കര്‍ണാടകയിലും മദ്‌റസകള്‍ക്കുമേല്‍ കൈവയ്ക്കാനൊരുങ്ങി ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന ഭരണകൂടം. സംസ്ഥാനത്തെ മദ്‌റസകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

സംസ്ഥാനത്ത് മദ്‌റസകള്‍ നിരോധിക്കണമെന്ന ഹൈന്ദവ സംഘടനകളുടെ ആവശ്യത്തിനു പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.മദ്‌റസകളില്‍ സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നാരോപിച്ചാണ് നടപടി.

സംസ്ഥാനത്തെ 960 മദ്‌റസകളെക്കുറിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വകുപ്പിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.മദ്‌റസകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സമഗ്രമായ റിപോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് കമ്മിഷണറുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചു.

റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം മദ്‌റസകള്‍ നിരോധിക്കണമോ അതോ വിദ്യാഭ്യാസ വകുപ്പിന്റെ അധികാര പരിധിയില്‍ കൊണ്ടുവരണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ പറഞ്ഞു.മദ്‌റസകളുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ മാതൃകയില്‍ മദ്‌റസകള്‍ക്കെതിരേ

നടപടിയെടുക്കാന്‍ കര്‍ണാടകയിലെ ഭരണകക്ഷിയായ ബിജെപി ആലോചിക്കുകയാണെന്ന് ബിജെപി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News