യുപിയില്‍ ബിജെപി എംഎല്‍എയ്ക്കു കൊവിഡ്

Update: 2020-06-28 04:39 GMT

സുല്‍ത്താന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എയ്ക്കു കൊവിഡ് സ്ഥിരീകരിച്ചു. സുല്‍ത്താന്‍പൂര്‍ ജില്ലയിലെ ലംബുവ നിയമസഭാംഗമായ ദേവ്മണി ദ്വിവേദിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. 'കുറച്ചു ദിവസം മുമ്പ് ദേവ്മണി ദ്വിവേദിയുടെ ആരോഗ്യം മോശമായതിനാല്‍ അദ്ദേഹത്തെ ലക്‌നോവിലെ സര്‍ദാര്‍ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡ് 19 പരിശോധന നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. പരിശോധന നടത്തിയപ്പോഴാണ് പോസിറ്റീവാണെന്നു സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് തുടര്‍ ചികില്‍സയ്ക്കായി കെജിഎംയുവിലേക്ക് മാറ്റി'-ദ്വിവേദിയുടെ സഹോദരന്‍ ചിന്താമണി പറഞ്ഞു.

BJP MLA Tests Positive For Coronavirus

Tags: