കൊവിഡ് ബാധിച്ച് ബിജെപി എംഎല്‍എ അന്തരിച്ചു

Update: 2020-11-12 12:55 GMT

ഡെറാഡൂണ്‍: കൊവിഡ് ബാധിച്ച് ഉത്തരാഖണ്ഡില്‍ ബിജെപി എംഎല്‍എ അന്തരിച്ചു. ഉത്തരാഖണ്ഡിലെ അല്‍മോറ ജില്ലയിലെ സാള്‍ട്ട് സ്വദേശിയായ ബിജെപി എംഎല്‍എ സുരേന്ദ്ര സിങ് ജീനയാണ് ന്യൂഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ വ്യാഴാഴ്ച പുലര്‍ച്ചെ മരണപ്പെട്ടത്.

    51 കാരനായ സുരേന്ദ്ര ജീനയെ ഒരാഴ്ച മുമ്പാണ് സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പ്രദേശ് ബിജെപി വൈസ് പ്രസിഡന്റ് ദേവേന്ദ്ര ഭാസിന്‍ പറഞ്ഞു. നവംബര്‍ രണ്ടിന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രമേഹ രോഗബാധിതനായിരുന്നു. കൊവിഡ് -19 പോസിറ്റീവ് ആയിരുന്നു. ഇന്നു രാവിലെ 6:30 ന് അന്തരിച്ചെന്നും സര്‍ ഗംഗാ റാം ആശുപത്രിയിലെ മുതിര്‍ന്ന ജീവനക്കാരന്‍ പറഞ്ഞു. സര്‍ ഗംഗാ റാം ആശുപത്രിയില്‍ നിലവില്‍ ഒരു കൊവിഡ് ചികില്‍സാ സൗകര്യമുണ്ട്. സംസ്ഥാനത്തിന് ഊര്‍ജ്ജസ്വലവും ദീര്‍ഘദൃഷ്ടിയുമുള്ള നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് പറഞ്ഞു.

BJP MLA Surendra Singh Jeena Dies Due To Coronavirus

Tags: