പാര്‍ട്ടി കൊടിമരത്തില്‍ ദേശീയ പതാക; ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു

ദേശീയ പതാകയെ അപമാനിച്ചെന്ന പരാതിയിലാണ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കോയമ്പത്തൂര്‍ സരവണപ്പെട്ടി പോലിസ് കേസെടുത്തത്.

Update: 2020-08-19 17:25 GMT

കോയമ്പത്തൂര്‍: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബിജെപിയുടെ കൊടിമരത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ബിജെപി ഭാരവാഹിക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ പോലിസ് കേസെടുത്തു. ദേശീയ പതാകയെ അപമാനിച്ചെന്ന പരാതിയിലാണ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കോയമ്പത്തൂര്‍ സരവണപ്പെട്ടി പോലിസ് കേസെടുത്തത്.

ബിജെപിയുടെ കൊടിമരത്തില്‍ താമരക്ക് താഴെയായാണ് ദേശീയപതാക കെട്ടിയിരുന്നത്. 'സ്വാതന്ത്ര്യദിനത്തില്‍ വെങ്കിടേശ് എന്നയാളുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ദേശീയ പതാകയെ അപമാനിക്കുന്ന തരത്തിലാണ് പതാക ഉയര്‍ത്തിയത്'. പോലിസ് പറഞ്ഞു. ഇളയരാജ എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തത്.

സംഘാടകനും ചടങ്ങില്‍ പങ്കെടുത്തവര്‍ക്കും എതിരേ കേസെടുത്തിട്ടുണ്ടെന്ന് സരവണപ്പെട്ടി എസ്‌ഐ സെല്‍വരാജു പറഞ്ഞു.

Tags:    

Similar News