കെപിഎ മജീദ് അധ്യക്ഷനായ പരിപാടിയില്‍ ബിജെപി നേതാവിന് ക്ഷണം; വിവാദമായിട്ടും പിന്മാറാതെ സംഘാടകര്‍

Update: 2022-05-29 05:07 GMT

പരപ്പനങ്ങാടി: മുസ് ലിം ലീഗ് നേതാവ് എംഎല്‍എയുമായ കെ പി എ മജീദ് അധ്യക്ഷനായ ചടങ്ങില്‍ ബിജെപി നേതാവിന് ക്ഷണം. ചിറമംഗലം മഹല്ലിന് കീഴില്‍ വരുന്ന ഉവൈസിയ്യ ഹിഫഌല്‍ ഖുര്‍ആന്‍ കോളജിലെ സനദ് ദാന ചടങ്ങിലേക്കാണ് ബിജെപി സംസ്ഥാന സമിതി അംഗമായ ജഗനി വാസനെ ക്ഷണിച്ചിരിക്കുന്നത്. നാളെ നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി വി അബ്ദുല്‍ റഹ്മാനാണ് ഉദ്ഘാടനം ചെയ്യുന്നത്.

വംശഹത്യ രാഷ്ട്രീയം കൊടുമ്പിരി കൊള്ളുമ്പോഴും ബിജെപി നേതാക്കള്‍ക്ക് വേദിയില്‍ അവസരം ഒരുക്കിയത് പ്രദേശത്ത് വിവാദമായിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളെ ആക്രമിച്ചും , പള്ളികളും മറ്റും തകര്‍ത്ത് നാട്ടില്‍ വംശഹത്യ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന സംഘ്പരിവാര്‍ നേതാക്കളെ സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുപ്പിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യമാണ് പ്രദേശത്തും സാമൂഹിക മാധ്യമങ്ങളിലും ഉയരുന്നത്.

മുസ്‌ലിം സമുദായത്തിലെ തന്നെയുള്ള സംഘടനകളെ തീവ്രവാദ പട്ടം ചാര്‍ത്തി ഭീകരവത്കരിക്കുന്ന നേതാക്കള്‍ തന്നെ രാജ്യത്തെ ഏറ്റവും വലിയ ഭീകരതയുടെ വക്താക്കളെ ഇരിപ്പിടം നല്‍കി സമൂഹത്തില്‍ മാന്യത കല്‍പ്പിക്കുന്ന പ്രവര്‍ത്തനം നടത്തുന്നത് തുടര്‍കഥയാവുകയാണന്നാണ് പ്രതിഷേധമായി ഉയര്‍ത്തുന്നവര്‍ പറയുന്നത്.

നാളെ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിലാണ് ബിജെപി നേതാവ് പങ്കെടുക്കുന്നത്. ഇരു സുന്നി പണ്ഡിതന്മാരും പങ്കെടുക്കുന്ന ഇന്നത്തെപരിപാടിക്ക് അടക്കം മങ്ങലേല്‍പ്പിക്കുന്ന നടപടിയാണ് നടക്കുന്നതെന്ന് സംഘാടകരെ ധരിപ്പിച്ചിട്ടും ബിജെപി നേതാവിനെ പങ്കെടുപ്പിക്കാന്‍ തന്നെയാണ് ഭാരവാഹികളുടെ തീരുമാനം.

Tags:    

Similar News