മൂഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആഭരണങ്ങള്‍ കവര്‍ന്ന ബിജെപി നേതാവ് അറസ്റ്റില്‍
കോട്ടയം: നീണ്ടുരിലെ ക്ഷേത്രത്തില്‍ നിന്നും ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റില്‍. നീണ്ടൂര്‍ സ്വദേശി സനല്‍ നമ്പൂതിരിപ്പാടാണ് അറസ്റ്റിലായത്.
സ്വര്‍ണമാലയും വെള്ളി അങ്കിയും വെള്ളിമാലയുമാണ് ഇയാള്‍ കവര്‍ന്നത്. മൂഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു മോഷണം. പൂജാരി ശ്രീകോവിലില്‍ നിന്നും ഇറങ്ങിയ സമയം പ്രതി അതിക്രമിച്ച് കടന്ന് സ്വര്‍ണം കവര്‍ന്നതായാണ് എഫ്‌ഐആര്‍. ഏറ്റുമാനൂര്‍ പോലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സനല്‍ മണ്ഡലം പ്രസിഡന്റ് ചുമതലയും വഹിച്ചിട്ടുണ്ട്. ഒന്നര ലക്ഷം രൂപയുടെ ആഭരണങ്ങളാണ് പ്രതി മോഷ്ടിച്ചത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.