സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്: ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ രണ്ട് ആര്‍എസ്എസ്സുകാര്‍ അറസ്റ്റില്‍

Update: 2023-05-02 08:56 GMT

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ബിജെപി തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി ഗിരികുമാര്‍, കരുമംകുളം സ്വദേശി ശബരി എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം നഗരസഭയിലെ പിടിപി നഗര്‍ വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ ഗിരികുമാറിന് കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും പങ്കുണ്ടെന്നതിന്റെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി പോലിസ് അറിയിച്ചു. ടെലിഫോണ്‍ രേഖകള്‍ അടക്കമുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആര്‍എസ്എസിന്റെ ജില്ലാ ബൗദ്ധിക് പ്രമുഖ് കൂടിയാണ് ഗിരികുമാര്‍. സംഭവത്തില്‍ അറസ്റ്റിലായ ശബരി എസ് നായരാണ് ആശ്രമം കത്തിക്കലിന് നേതൃത്വം നല്‍കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിവാദ സമയത്താണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം തീയിട്ടു നശിപ്പിച്ചത്. പൂജപ്പുര പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് ആദ്യം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെയും പിന്നീട് കണ്‍ട്രോള്‍ റൂം അസി. കമ്മീഷണറുടെയും നേതൃത്വത്തിലുള്ള സംഘമാണ് അഞ്ചുമാസത്തിലധികം അന്വേഷിച്ചത്. ഇതിനു ശേഷം കേസ് ഫയല്‍ െ്രെകം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. കേസില്‍ നിലവില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായിട്ടുള്ളത്.

Tags:    

Similar News