തിരഞ്ഞെടുപ്പിനിടെ കര്‍ണാടകയിൽ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; കല്ലേറില്‍ ഒരാള്‍ക്ക് പരിക്ക്

Update: 2024-05-08 05:15 GMT

സൂര്‍പൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ കര്‍ണാടകയിലെ സുര്‍പൂരില്‍ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കല്ലേറില്‍ ബിജെപി പ്രവര്‍ത്തകന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സുര്‍പൂര്‍ നിയമസഭാ മണ്ഡലത്തിന് കീഴിലുള്ള ബദ്യപൂര്‍ പോളിങ് സ്‌റ്റേഷനിലാണ് സംഭവം. കല്ലേറില്‍ ഭീമണ്ണ മല്ലപ്പ ബയാലി(45)ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ സുര്‍പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം യാദ്ഗിര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Tags: