മീഡിയാ വണ്‍ ഓഫിസിനു നേരെ ബിജെപി ആക്രമണം: കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുക-മുസ്തഫ കൊമ്മേരി

Update: 2024-06-05 06:10 GMT

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ കോഴിക്കോട്ടെ മീഡിയാ വണ്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സിനു നേരെയുണ്ടായ ബിജെപി ആക്രമണം മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള വെല്ലുവിളിയാണെന്നും സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി. ഇന്നലെ രാത്രി ഒരുസംഘം ഓഫിസിനു നേരെ പടക്കമെറിയുകയും ഗേറ്റ് ചവിട്ടിത്തുറക്കുകയും ജീവനക്കാര്‍ക്കു നേരെ കൈയേറ്റമുണ്ടാവുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ജനാധിപത്യത്തിന്റെ നെടുംതൂണായ മാധ്യമങ്ങള്‍ നിഷ്പക്ഷവും സുതാര്യവും സത്യസന്ധവുമായ വാര്‍ത്തകള്‍ നല്‍കുന്നതില്‍ വിറളി പൂണ്ട ബിജെപി മാധ്യമങ്ങളെ കൂച്ചു വിലങ്ങിടാനാണ് ഇങ്ങനെയുള്ള അക്രമണങ്ങളിലൂടെ ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

Tags: