കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; എണ്ണായിരത്തോളം പക്ഷികളെ കൊന്നൊടുക്കും

Update: 2022-12-14 07:53 GMT

കോട്ടയം: ജില്ലയിലെ ആര്‍പ്പൂക്കര, തലയാഴം പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. രണ്ട് പഞ്ചായത്തുകളിലുമായി രോഗം കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എണ്ണായിരത്തോളം പക്ഷികളെ ദയാവധം ചെയ്ത് സംസ്‌കരിക്കും. പ്രദേശത്ത് അണുനശീകരണം നടത്താനുള്ള നടപടികള്‍ സ്വീകരിക്കാനും തദ്ദേശസ്ഥാപനങ്ങള്‍ക്കും മൃഗസംരക്ഷണ വകുപ്പിനും കലക്ടറേറ്റില്‍ കൂടിയ അടിയന്തര യോഗത്തില്‍ കലക്ടര്‍ ഡോ. പി കെ ജയശ്രീ നിര്‍ദേശം നല്‍കി.

പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ കോഴി, താറാവ്, കാട മറ്റ് വളര്‍ത്തുപക്ഷികള്‍ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവ വില്‍പ്പന ഇന്ന് മുതല്‍ മൂന്നുദിവസത്തേക്ക് നിരോധിച്ചു. രോഗം കണ്ടെത്തിയ പ്രദേശത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള 19 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ കോഴി, താറാവ് മറ്റു വളര്‍ത്തുപക്ഷികള്‍ തുടങ്ങിയവ അസാധാരണമായി ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള മൃഗാശുപത്രിയില്‍ വിവരം അറിയിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

Tags: