മാനവികതക്കുള്ള പുരസ്‌ക്കാരം മോദിക്ക്: പ്രതിഷേധവുമായി അന്താരാഷ്ട്ര സമൂഹം

അസമിലേയും കശ്മീരിലേയും ലക്ഷക്കണക്കിന് മുസ്‌ലിങ്ങളെ രാജ്യത്തിനു പുറത്താക്കാന്‍ പദ്ധതിയിട്ടതും ഗുജറാത്ത് കലാപവും കാശ്മീരിലെ സമീപകാല നിലപാടുകളും നടപടികളും ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എതിര്‍പ്പുംമായി രംഗത്തെത്തിയത്.

Update: 2019-09-14 10:32 GMT

ന്യൂയോര്‍ക്ക്: ബില്‍ ഗേറ്റ്‌സിന്റെയും ഭാര്യ മെലിന്‍ഡയുടെയും ഉടമസ്ഥതയിലുള്ള ഇത്തവണത്തെ ബില്‍ ഗേറ്റ്‌സ് മെലിന്‍ഡാ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ പുരസ്‌ക്കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്‍കുന്നതിനെതിരെ പ്രതിഷേധം.അമേരിക്കയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിഭാഷകരുമാണ് ഈ നടപടിക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയത്.

മോഡിയുടെ സ്വച്ഛ് ഭാരത് പദ്ധതിക്കാണ് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ ജനങ്ങളുടെ ജീവിതസാഹചര്യങ്ങളില്‍ മികച്ച സ്വാധീനമുണ്ടാക്കാന്‍ ഈ പദ്ധതിക്ക് സാധിച്ചെന്ന വിലയിരുത്തലിലാണ് പുരസ്‌കാരം നല്‍കുന്നത്.അതെസമയം പുരസ്‌കാരം നല്‍കരുതെന്ന് കാണിച്ച് സൗത്ത് ഏഷ്യന്‍ അമേരിക്കന്‍ അക്കാദമി പുറത്തിറക്കിയ നിവേദനത്തില്‍ ഒരുലക്ഷത്തോളം ആളുകള്‍ ഒപ്പുവെച്ച് പ്രതിഷേധത്തിന്റെ ഭാഗമായിരിക്കുകയാണ്.

മോഡി ഭരണത്തിന്‍ കീഴില്‍ രാജ്യത്തിനകത്ത് മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുകയാണന്നും അങ്ങനെയിരിക്കെ എങ്ങനെയാണ് മോദിക്ക് മാനവികതയുടെ പേരില്‍ പുരസ്‌കാരം നേടാന്‍ അര്‍ഹനാവുക എന്നാണ് പ്രതിഷേധക്കാര്‍ ചോദിക്കുന്നത്.

അസമിലേയും കശ്മീരിലേയും ലക്ഷക്കണക്കിന് മുസ്‌ലിങ്ങളെ രാജ്യത്തിനു പുറത്താക്കാന്‍ പദ്ധതിയിട്ടതും ഗുജറാത്ത് കലാപവും കാശ്മീരിലെ സമീപകാല നിലപാടുകളും നടപടികളും ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എതിര്‍പ്പുംമായി രംഗത്തെത്തിയത്. ജമ്മു കശ്മീരിലെ 8 ദശലക്ഷം ആളുകളെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയും പുറം ലോകവുമായി ആശയവിനിമയവും മാധ്യമങ്ങളും തടയുകയും കുട്ടികളടക്കം ആയിരക്കണക്കിന് ആളുകളെ കസ്റ്റഡിയിലെടുക്കുകയും അടിസ്ഥാന ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്തു. ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതും കൊച്ചുകുട്ടിയെ കൊന്നതും ഉള്‍പ്പെടെയുള്ള പീഡന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അമേരിക്കയില്‍ പുരസ്‌ക്കാരം നല്‍കുന്നതിനെതിരെ പ്രതിഷേധിക്കുന്നത്.

Tags:    

Similar News