ഐഎസ്എല്‍ കാണാന്‍ ഗോവയിലേക്ക് പോയ യുവാക്കള്‍ ബൈക്കപകടത്തില്‍ മരിച്ചു

Update: 2022-03-20 04:33 GMT

മലപ്പുറം: ഐഎസ്എല്‍ ഫൈനല്‍ കാണാന്‍ ഗോവയിലേക്ക് പോയ ഒതുക്കുങ്ങല്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ ബൈക്കപകടത്തില്‍ മരിച്ചു.


കാസറഗോഡ് ഉദുമയില്‍ വെച്ച് ബൈക്കില്‍ മിനി ലോറി ഇടിച്ചാണ് അപകടം നടന്നത്. മലപ്പുറം ചെറുകുന്ന് ഒതുക്കുങ്ങല്‍ സ്വദേശികളായ ജംഷീര്‍,മുഹമ്മദ് ഷിബില്‍ എന്നിവരാണ് മരണപെട്ടത്. ഇന്ന് പുലര്‍ച്ചെ 5.30 നാണു അപകടം നടന്നത്.

ഇവര്‍ക്കൊപ്പം ഗോവയിലേക് വേറെയും ബൈക്കുകളില്‍ ആളുകകള്‍ പോകുന്നുണ്ടായിരുന്നു. മൃതദേഹം കാസര്‍ഗോഡ് ഗവണ്മെന്റ് ഹോസ്പിറ്റലില്‍ മോര്‍ച്ചറിയില്‍.

Tags:    

Similar News