കനയ്യകുമാറിന്റെ സിഎഎ വിരുദ്ധ റാലിക്ക് നേരെ കല്ലേറ്

Update: 2020-02-02 07:16 GMT

പട്‌ന: സിപിഐ നേതാവ് കനയ്യകുമാറിന്റെ റാലിക്ക് നേരെ കല്ലേറ്. പൗരത്വ നിയമ ഭേദഗതിക്കെതിരേ ബിഹാറില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിക്കിടെയാണു സംഭവം. കനയ്യയുടെ വാഹനവ്യൂഹം കോപ ബസാറിലെ ചപ്രസിവാന്‍ മെയിന്‍ റോഡിലൂടെ കടന്നുപോവുന്നതിനിടെ കാറുകള്‍ക്കുനേരെ അക്രമികള്‍ കല്ലെറിയുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കനയ്യ സുരക്ഷിതനാണെന്നാണ് പോലിസ് അറിയിച്ചു. ശനിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്.

    പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരാണ് കല്ലേറിനു പിന്നിലെന്നാണു സൂചന. കല്ലേറില്‍ കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു. ആക്രമണത്തിന് പിന്നിലുള്ളവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെന്നും പോലിസ് പറഞ്ഞു.



Tags:    

Similar News