സംവരണം സംബന്ധിച്ച സുപ്രിംകോടതി വിധിക്കെതിരേ ഭാരത ബന്ദിന് ആസാദിന്റെ ആഹ്വാനം

സുപ്രിംകോടതി വിധിക്കെതിരേ ഫെബ്രുവരി 16ന് ഡല്‍ഹി മാന്‍ഡി ഹൗസില്‍ നിന്നു പാര്‍ലമെന്റിലേക്ക് ഭീം ആര്‍മിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ചന്ദ്രശേഖര്‍ ആസാദ് അറിയിച്ചു

Update: 2020-02-13 04:38 GMT

ന്യൂഡല്‍ഹി: സംവരണം സംബന്ധിച്ച സുപ്രിംകോടതി വിധിക്കെതിരേ ഭാരത ബന്ദിന് ആഹ്വാനം ചെയ്ത് ഭീംആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ്. സര്‍ക്കാര്‍ ജോലിയിലെ സ്ഥാനക്കയറ്റത്തിന് സംവരണം മൗലികാവകാശമല്ലെന്ന സുപ്രിംകോടതി വിധിക്കെതിരേ ഫെബ്രുവരി 23ന് ഭാരത് ബന്ദ് അചരിക്കാനാണ് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണ്‍ ആഹ്വാനം ചെയ്തത്. ഇതാദ്യമായാണ് ഭീം ആര്‍മി രാജ്യവ്യാപകമായുള്ള പ്രതിഷേധ ബന്ദ് സംഘടിപ്പിക്കുന്നത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട എല്ലാ എംഎല്‍എമാരും എംപിമാരും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി പുതിയ വിധിക്കെതിരേ ഓര്‍ഡിനന്‍സ് ഇറക്കണമെന്നും ഭീംആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് ആവശ്യപ്പെട്ടു. സുപ്രിംകോടതി വിധിക്കെതിരേ ഫെബ്രുവരി 16ന് ഡല്‍ഹി മാന്‍ഡി ഹൗസില്‍ നിന്നു പാര്‍ലമെന്റിലേക്ക് ഭീം ആര്‍മിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ചന്ദ്രശേഖര്‍ ആസാദ് അറിയിച്ചു. മാത്രമല്ല, സുപ്രിംകോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഭീം ആര്‍മി റിവ്യൂ പെറ്റീഷന്‍ ഹരജി സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.




Tags:    

Similar News