കൊവിഡ് പ്രതിസന്ധി: ആത്മഹത്യകള്‍ തുടര്‍ക്കഥയാവുന്നു; തിരുവനന്തപുരത്ത് വ്യാപാരി തൂങ്ങിമരിച്ച നിലയില്‍

Update: 2021-08-06 06:17 GMT

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള വ്യാപാരികളുടെ ആത്മഹത്യകള്‍ തുടര്‍ക്കഥയാവുന്നു. ഇന്ന് രണ്ട് വ്യാപാരികളേയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏറ്റവുമൊടുവില്‍ തിരുവനന്തപുരം ബാലരാമപുരത്താണ് വ്യാപാരി ആത്മഹത്യ ചെയ്തത്. ഇവിടെ ബേക്കറി കട നടത്തിയ 40 വയസുള്ള മുരുകനാണ് ആത്മഹത്യ ചെയ്തത്. കടയില്‍ വരുമാനം കുറഞ്ഞതിനെ കുറിച്ച് ഇയാള്‍ വീട്ടുകാരുമായി സംസാരിച്ചിരുന്നുവെന്നാണ് വിവരം.

ഇന്ന് തന്നെ കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിലും വ്യാപാരി ആത്മഹത്യ ചെയ്തിരുന്നു. പുന്നത്തുറ കറ്റോട് ജംഗ്ഷനില്‍ ചായക്കട നടത്തുകയായിരുന്ന കെടി തോമസാണ് മരിച്ചത്. ഇദ്ദേഹത്തെ സ്വന്തം കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് വ്യാപാരം പ്രതിസന്ധിയിലായതിന്റെ മനോവിഷമത്തിലായിരുന്നു തോമസെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Tags: